കാസര്‍കോട്: ഫൈബര്‍ തോണി മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാനില്ല. സന്ദീപ്, രതീഷ്, കാര്‍ത്തിക് എന്നിവരെയാണ് കാണായത്. കീഴൂര്‍ കടപ്പുറം ഹാര്‍ബറിലാണ് സംഭവം.
തോണിയില്‍ ഏഴു പേരാണ് ഉണ്ടായിരുന്നത്. മണിക്കുട്ടന്, രവി, ശശി, ഷിബിന്‍ എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്. കാണാതായവര്‍ക്കായി തീരദേശ പൊലീസും നാട്ടുകാരും തെരച്ചില്‍ നടത്തുന്നു.