Breaking News

ബസുടമയുടെ മൃതദേഹം റോഡരികിൽ കത്തിക്കരിഞ്ഞ നിലയിൽ

കൊല്ലം: നി​ര്‍​മ്മാ​ണം പു​രോ​ഗ​മി​ക്കു​ന്ന അ​ഞ്ച​ല്‍ ബൈ​പ്പാ​സ് പാ​ത​യി​ല്‍ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍. അ​ഞ്ച​ൽ സ്വ​ദേ​ശി​യാ​യ ബ​സു​ട​മ ഉ​ല്ലാ​സ് (42) ആ​ണ് മ​രി​ച്ച​തെ​ന്ന് പൊലീ​സ് പ​റ​ഞ്ഞു. പ്ര​ഭാ​ത സ​വാ​രി​ക്കെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് രാ​വി​ലെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ന്‍ അ​ഞ്ച​ല്‍ പൊ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.പൊ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി. കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് അ​ഞ്ച​ല്‍ പൊ​ലീ​സ് പ​റ​ഞ്ഞു. കൊ​ല്ല​ത്ത് നി​ന്നും ഫോ​റ​ന്‍​സി​ക് സം​ഘം ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തും. മൃ​ത​ദേ​ഹ​ത്തി​ന് അ​രു​കി​ല്‍ നി​ന്ന് ഒ​രു മൊ​ബൈ​ല്‍​ഫോ​ൺ, വാ​ച്ച് എ​ന്നി​വ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top