Breaking News

കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ വീട്ടില്‍ വയ്ക്കാം; മതാചാരങ്ങള്‍ക്കും അനുമതി

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഒരുമണിക്കൂര്‍ വീട്ടില്‍ വയ്ക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബന്ധുക്കള്‍ക്ക് കാണാനും പരിമിതമായ തോതില്‍ മതാചാരങ്ങള്‍ക്കും അനുമതി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ടിപിആര്‍ നിയന്ത്രിക്കുന്നതില്‍ പ്രതീക്ഷിച്ച പുരോഗതിയില്ലെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തുശതമാനത്തില്‍ കുറയാത്തത് ഗൗരവതരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടിപിആര്‍ 18 ശതമാനത്തില്‍ കൂടി 80 തദ്ദേശസ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 12–18 ശതമാനം ടിപിആര്‍ ഉള്ള 316 പ്രദേശങ്ങളില്‍ ലോക്ഡൗണ്‍. 6–12 ശതമാനം ടിപിആര്‍ ഉള്ള 473 തദ്ദേശസ്ഥാപനങ്ങളില്‍ ഭാഗികനിയന്ത്രണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top