Breaking News

തിരുവനന്തപുരത്ത് ഊബര്‍ ഡ്രൈവർ കൊല്ലപ്പെട്ട നിലയിൽ

തിരുവനന്തപുരം ചാക്കയ്ക്ക് സമീപം ഊബര്‍ ഡ്രൈവറായ സമ്പത്തിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കഴുത്തിലും കാലിലും കുത്തേറ്റ നിലയിലാണ് മൃതദേഹം. ലഹരിസംഘങ്ങളുടെ കുടിപ്പകയാണ് കാരണമെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

തിങ്കളാഴ്ച രാവിലെയാണ് സമ്പത്തിനെ ചാക്കയ്ക്ക് സമീപത്തെ വാടകവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ലഹരിസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. നിലവിൽ കസ്റ്റഡിയിലുള്ളവർ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്നും പോലീസ് പറയുന്നു. എന്നാൽ, ഇവരെക്കുറിച്ചോ സംഭവത്തിന്റെ മറ്റുവിശദാംശങ്ങളോ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top