കോഴിക്കോട്: വടകരയില്‍ രണ്ട് സിപിഎം പ്രാദേശിക നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. പാര്‍ട്ടി പ്രവര്‍ത്തകയുടെ പരാതിയില്‍, സിപിഎം മുളിയേരി ബ്രാഞ്ച് സെക്രട്ടറി പി.പി ബാബുരാജ്, ഡിവൈഎഫ്ഐ പതിയക്കര മേഖലാ സെക്രട്ടറി ലിജീഷ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. ബലാല്‍സംഗം, ഭീഷണിപ്പെടുത്തല്‍, തുടങ്ങിയ വകുപ്പുകളാണ് കേസില്‍ ചുമത്തിയത്. പൊലീസ് നടപടിക്ക് പിന്നാലെ ബാബുരാജിനെയും ലിജീഷിനെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് സി.പി.എം വടകര ഏരിയ നേതൃത്വം അറിയിച്ചു
സിപിഎം പ്രാദേശിക നേതാക്കൾക്കെതിരെ കേസ്, ഇരുവരെയും പുറത്താക്കിയെന്ന് സിപിഎം നേതൃത്വം
By
June 26, 2021 10:16 pm