Entertainment

യുവനടൻ അർജുൻ നന്ദകുമാർ വിവാഹിതനായി

യുവനടൻ അർജുൻ നന്ദകുമാർ വിവാഹിതനായി. ദിവ്യ പിള്ളയാണ് വധു. കോവിഡ് പശ്ചാതലത്തിൽ ഇരുവീട്ടുകാരും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങുകളിൽ പങ്കെടുത്തത്.

റോഷൻ ആൻഡ്രൂസ് ചിത്രം കാസനോവയിലാണ് അർജുൻ ആദ്യമായി അഭിനയിച്ചത്. മോഹൻലാൽ നായകനായ ​ഗ്രാൻഡ് മാസ്റ്ററിലെ വില്ലൻ വേഷം ഏറെ ശ്രദ്ധ നേടി. പിന്നീട് ഷൈലോക്ക്, മറുപടി, സുസുധി വാത്മീകം, മി. ഫ്രോഡ്, മെഡുല്ല ഒബ്‌ളാം കട്ട, ദി ഡോൾഫിൻസ്, 8.20, റേഡിയോ ജോക്കി എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. മോഹൻലാൽ–പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരക്കാർ ആണ് പുതിയ ചിത്രം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top