Breaking News

നാളെ അര്‍ധരാത്രി മുതല്‍ കൂടുതൽ ഇളവുകള്‍, തീരുമാനം എടുക്കാൻ ഉന്നതതലയോഗം തുടരുന്നു

തിരുവനന്തപുരം:ലോക്ക്ഡൗൺ ഇളവുകളിൽ തീരുമാനമെടുക്കാനായി ഉന്നതതല യോഗം തുടരുന്നു. നാളെ അർധരാത്രി മുതൽ കൂടുതൽ ഇളവുകൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. സംസ്ഥാന വ്യാപക നിയന്ത്രണം പിൻവലിക്കും.

തദ്ദേശഭരണ സ്ഥാപനങ്ങളെ കസ്റ്ററുകളായി തിരിച്ചു നിയന്ത്രണം ഏർപ്പെടുത്തും. രോഗവ്യാപനത്തോത് കൂടുതൽ ഉള്ള മേഖലകളിലായിരിക്കും നിയന്ത്രണം. രോഗവ്യാപനം കുറവുള്ള മേഖലകളിൽ മദ്യശാലകൾ തുറക്കുന്നതും സർക്കാർ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കുന്നതും സർക്കാർ പരിഗണനയിലുണ്ട്. അന്തർജില്ലാ, അന്തർ സംസ്ഥാന സർവീസുകളും പരിഗണനയിലാണ്.

ഇന്ന് ചേരുന്ന ഉന്നതതല യോഗത്തിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കും.

തീരുമാനങ്ങൾ വൈകിട്ട് ആറു മണിക്ക് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിക്കും.

 
 
 
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top