Breaking News

കോവിഡ് മരുന്നുകള്‍ക്കും ഉപകരണങ്ങള്‍ക്കും നികുതിയിളവ്,വാക്സിന് 5% നികുതി തുടരും, ബ്ലാക്ക്ഫംഗസ് മരുന്നിന് നികുതിയില്ല

ന്യൂഡല്‍ഹി: കോവിഡ്​ ചികിത്സക്ക്​ ഉപയോഗിക്കുന്ന മരുന്നുകള്‍ക്കും ഉപകരണങ്ങള്‍ക്കും നികുതി കുറച്ചു. ചരക്കു സേവന നികുതി കൗണ്‍സില്‍ യോഗമാണ്​ അടുത്ത സെപ്​റ്റംബര്‍ 30 വരെ നികുതി കുറക്കാന്‍ തീരുമാനിച്ചത്​. ഇലക്​ട്രിക്​ ഫര്‍ണസുകള്‍, ശാരീ​രീകോഷ്​മാവ്​ അളക്കുന്ന ഉപകരണം എന്നിവയുടെ നികുതി കുറച്ചിട്ടുണ്ട്​. ആംബുലന്‍സിന്​ 12 ശതമാനമാകും ഇനി നികുതി. കോവിഡ്​ വാക്​സിന്​ അഞ്ചു ശതമാനം നികുതി നിലനിര്‍ത്തിയിട്ടുണ്ട്​.

ആര്‍.ടി-പി.സി.ആര്‍ പരിശോധന ​മെഷീന്‍, ആര്‍.എന്‍.എ എക്​സ്​ട്രാക്​ഷന്‍ മെഷീന്‍, ജിനോം സീക്വന്‍സിങ്​ മെഷീന്‍ ഉള്‍പെടെ നിലവില്‍ 18 ശതമാനം നികുതി ഈടാക്കുന്ന വസ്​തുക്കള്‍ക്ക്​ കുറവൊന്നും വരുത്തില്ല.

ജിനോം സീക്വന്‍സിങ്​ കിറ്റുകള്‍ക്ക്​ 12 ശതമാനം നികുതിയുള്ളത്​ തുടരും. കോവിഡ്​ പരിശോധന കിറ്റുകള്‍ക്കാവശ്യമായ അസംസ്​കൃത വസ്​തുക്കള്‍ക്കുള്ള നികുതിയും കുറക്കില്ല. മരുന്നുകളായ ഹെപാരിന്‍, റെംഡെസിവിര്‍ എന്നിവക്ക്​ 12 ശതമാനം നികുതിയായിരുന്നത്​ അഞ്ചാക്കി ചുരുക്കി. മെഡിക്കല്‍ ഗ്രേഡ്​ ഓക്​സിജന്‍, ഒാക്​സിജന്‍ കോണ്‍സന്‍ട്രേറ്റര്‍, ജനറേറ്റര്‍, വെന്‍റിലേറ്റര്‍, വെന്‍റിലേറ്റര്‍ മാസ്​കുകള്‍, ബിപാപ്​ മെഷീന്‍, ഹൈ​​േഫ്ലാ നാസല്‍ കാനുല ഡിവൈസ്​ എന്നിവക്കുള്‍പെടെ ഇനി അഞ്ചു ശതമാനമാകും നികുതി.

ബ്ലാക്​ ഫംഗസ്​ ചികിത്സക്ക്​ ഉപയോഗിക്കുന്ന ​ടോസിലിസുമാബ്​, ആംഫോടെറിസിന്‍ ബി എന്നിവയുടെ നികുതി ഒഴിവാക്കി.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top