Breaking News

പ്രതിദിന മരണം വീണ്ടും 4000 കടന്നു,രോഗികളുടെ എണ്ണത്തിൽ കുറവ്

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണത്തില്‍ വീണ്ടും കുറവ്​. 84,332 പേര്‍ക്കാണ്​ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്​. 70 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന ​രോഗവര്‍ധനയാണ്​ ശനിയാഴ്​ച റിപ്പോര്‍ട്ട്​ ചെയ്​തത്​. അതേസമയം, കോവിഡ്​ ബാധിച്ചുള്ള മരണം വീണ്ടും 4000 കടന്നു. 4002 പേരാണ്​ കഴിഞ്ഞ ദിവസം രോഗം ബാധിച്ച്‌​ മരിച്ചത്​.

 

ഇതോടെ രാജ്യത്ത്​ ആകെ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 2,93,59,155 ആയി ഉയര്‍ന്നു. 1,21,311 പേര്‍ ​കഴിഞ്ഞ ദിവസം മാത്രം രോഗമുക്​തി നേടി. 2,79,11,384 പേരാണ്​ ഇതുവരെ രോഗമുക്​തി നേടിയത്​. 3,67,081 പേരാണ്​ ഇതുവരെ കോവിഡ്​ ബാധിച്ച്‌​ മരിച്ചത്​. നിലവില്‍ 10,80,690 പേരാണ്​ രോഗം ബാധിച്ച്‌​ ചികിത്സയിലുള്ളത്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top