Breaking News

ഫ്ളാറ്റിൽ യുവതിയെ  തടങ്കലിലാക്കി പീഡിപ്പിച്ച കേസിൽ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്

കൊച്ചി: യുവതിയെ കൊച്ചിയിലെ ഫ്ളാറ്റിൽ  തടങ്കലിലാക്കി പീഡിപ്പിച്ച കേസിൽ പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്.കണ്ണൂർ സ്വദേശിനിയുടെ പരാതിയിൽ  തൃശൂർ സ്വദേശി മാർട്ടിൻ ജോസഫ്‌ പുലിക്കോട്ടിലിനെതിരെ ആണ് ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ ഇറക്കിയത്. . യുവതിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ്‌ നേരത്തെ കേസെടുത്തിട്ടുള്ളത്‌. അന്വേഷണത്തിന്‌ പ്രത്യേകസംഘത്തേയും ചുമതലപ്പെടുത്തി. ബലാത്ംേഗമടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ടെങ്കിലും പ്രതിയെ പിടികൂടാനായിട്ടില്ല.

ഇരുപത്തിരണ്ട് ദിവസം കൊച്ചി മറൈൻ ഡ്രൈവിലെ  ഫ്‌ളാറ്റിൽ തടങ്കലിലാക്കി  ക്രൂരമായി മർദ്ദിക്കുകയും പീഡിപ്പിക്കുകയും നഗ്നവീഡിയോ പകർത്തി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് യുവതിയുടെ പരാതി. യുവതിയിൽനിന്ന്‌  5 ലക്ഷം രൂപ വാങ്ങിയതായും പരാതിയിലുണ്ട്‌. ഫ്‌ളാറ്റിൽനിന്ന്‌ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൂട്ടിയിട്ട്‌ മർദ്ദിക്കുകയായിരുന്നു. ശരീരത്തിൽ പൊളളലേൽപ്പിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്‌തു. 22 ദിവസങ്ങൾക്ക്‌ശേഷം യുവതി ഒരുവിധം ഫ്‌ളാറ്റിൽനിന്ന്‌ രക്ഷപ്പെടുകയായിരുന്നു.

ഒരുവർഷമായി യുവതിയും  മാർട്ടിനും ഒരുമിച്ച്‌  കൊച്ചിയിലെ ഫ്‌ളാറ്റിലാണ്‌ താമസം. ഇതിനിടെ ഇരുവരും തമ്മിലുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളാണ്‌ ശാരീരിക പീഡനത്തിലേക്ക്‌ നയിച്ചതെന്ന്‌ പൊലീസ്‌ പറയുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top