മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ടെലിവിഷന്‍ താരം പേള്‍ വി. പുരി അറസ്റ്റില്‍. നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ് പേള്‍. പോക്സോ പ്രകാരമാണ് നടന്റെ അറസ്റ്റ്.
ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നും അപമാനിച്ചുവെന്നുമാണ് പരാതി.
നടനെതിരെയും മറ്റു അഞ്ചുപേര്ക്കുമെതിരെയുമാണ് മാല്‍വാനി പൊലീസ് കേസെടുത്തിരുന്നത്. പ്രതികള്‍ ആദ്യം കാറില്‍വെച്ച് ബലാത്സംഗം ചെയ്തതായും പിന്നീടും നിരവധി തവണ ബലാത്സംഗം ചെയ്തതായും പെണ്‍കുട്ടി പൊലീസിന് നല്കിയ മൊഴിയില്‍ പറയുന്നു.
പെണ്‍കുട്ടിയും കുടുംബവും പരാതി നല്‍കിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വൈകിട്ടാണ് ഇയാള്‍ അറസ്റ്റിലാകുന്നത്.ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനായ നടനാണ് പേള്‍. നാഗിന് 3, ബ്രഹ്മരക്ഷസ് 2, ദില്‍ കി നസര്‍ സേ ഖൂബ്സുരത്ത് തുടങ്ങിയ സീരിയലുകളില്‍ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്തിരുന്നു