മുംബൈ:ബോളിവുഡ് താരം യാമി ഗൗതം വിവാഹിതയായി. ‘ഉറി: ദി സര്‍ജിക്കല്‍ സ്ട്രൈക്ക്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന് ആദിത്യ ധര് ആണ് വരന്. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ചടങ്ങിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ഇരുവരും പങ്കുവെച്ചു.
2009ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രം ‘ഉല്ലാസ ഉത്സാഹ’യിലൂടെയാണ് യാമി ഗൗതം അഭിനയരംഗത്തേക്കെത്തിയത്.തുടര്‍ന്ന് പഞ്ചാബി, തെലുങ്ക്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ഹീറോ എന്ന പൃഥിരാജ് ചിത്രത്തിലൂടെ മലയാളികള്‍ക്കും യാമി സുപരിചിതയാണ്.