കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്ന് കുറഞ്ഞു. പവന് 560 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ 36,400 രൂപയായി ഇന്നത്തെ സ്വർണവില. ഗ്രാമിന് 70 രൂപ കുറഞ്ഞ് 4,550 രൂപയാണ് വില.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വർണവില വർധിച്ചുകൊണ്ടിരിക്കെയാണ് കുത്തനെ വിലയിടിവുണ്ടായത്. വ്യാഴാഴ്ച പവന് 80 രൂപ വർധിച്ച് 37,000 തൊടാനിരിക്കെയാണ് ഇന്ന് വിലയിടിവ് രേഖപ്പെടുത്തിയത്