Latest News

പെൺവാണിഭ സംഘം പിടിയിൽ,രണ്ട് നടിമാരും സംഘത്തിൽ കുടുങ്ങി

താനെ: അപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകരിച്ച്‌ പെണ്‍വാണിഭം നടത്തിവന്ന സംഘത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സംഘത്തില്‍ കുടുങ്ങിയ രണ്ട് നടികളെ പൊലീസ് രക്ഷപ്പെടുത്തുകയും ചെയ്തു. താനെയിലെ പഞ്ചപഗഡിയില്‍ നിന്നാണ് പെണ്‍വാണിഭസംഘത്തെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായ നടികളില്‍ ഒരാള്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ അഭിനയിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. 42 കാരനായ സുനില്‍, ഹസീന ഖാലിദ് മേമന്‍, അപ്പാര്‍ട്ട്‌മെന്റ് ഉടമ സ്വീറ്റി എന്നിവരാണ് അറസ്റ്റിലായത്

വീട് കേന്ദ്രീകരിച്ച്‌ പെണ്‍വാണിഭം നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഇവരെ പൊലീസ് പിടികൂടിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top