Breaking News

കൊടകര കുഴല്‍പ്പണക്കേസില്‍ കൂടുതൽ പേരെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും

കോഴിക്കോട്:കൂടുതല്‍ പേരെ ഇന്ന് കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യും. ഇന്ന് കുഴല്‍പ്പണക്കേസ് പ്രതികളുമായി ബന്ധമുള്ളവരേയും ചോദ്യം ചെയ്യും.ബിജെപി മധ്യമേഖലാ സംഘടനാ സെക്രട്ടറി എല്‍. പത്മകുമാറിനെയും ചോദ്യം ചെയ്യും. എല്‍. പത്മകുമാര്‍ ബിജെപിയുടെ ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളുടെ ചുമതലയുള്ള നേതാവാണ്

പത്മകുമാറിന് പോലീസ് ക്ലബ്ലില്‍ എത്തണമെന്ന് ചൂണ്ടിക്കാട്ടി നോട്ടിസ് നല്‍കിയിരുന്നു. പത്മകുമാറിനെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത് കുഴല്‍പ്പണക്കേസ് പ്രതികളുമായി ബന്ധമുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് . കുഴല്‍പ്പണക്കേസ് പ്രതികളായ രഞ്ജിത്ത്, മാര്‍ട്ടിന്‍ എന്നിവര്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിനും കേസെടുത്തു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top