തിരുവനന്തപുരം:ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് സംബന്ധിച്ച ഹൈക്കോടതി വിധിയില്‍ തുടര്തീരുമാനത്തിനായി സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. മറ്റന്നാള്‍ വൈകിട്ട് മൂന്നരക്ക് വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. ഹൈക്കോടതി വിധിയില്‍ ഇടതുമുന്നണിയിലെ പാര്‍ട്ടികള്‍ക്കിടയിലും വ്യത്യസ്ത നിലപാടുകളുള്ളതിനാലാല് സമവായത്തിന്റെ പാത തേടുകയാണ് സര്‍ക്കാര്‍.
ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ വിദ്യാഭ്യാസ സ്കോളർഷിപ്പുകളുടെ അവകാശം 80 ശതമാനം മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങൾക്കും 20 ശതമാനം പിന്നോക്ക ക്രൈസ്തവ വിഭാഗങ്ങൾക്കും നിശ്ചയിച്ചുളള ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.