Alappuzha

‘ആ വിഡിയോ കണ്ടതോടെ എന്റെ കയ്യും കാലും വിറയ്ക്കാന്‍ തുടങ്ങി’;വ്യാജ വീഡിയോക്കെതിരെ നടി രമ്യ സുരേഷ്

ആലപ്പുഴ: സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന  പ്രചരിക്കുന്ന വ്യാജ വീഡിയോക്കെതിരെ പരാതി നൽകി നടി രമ്യ സുരേഷ്. ആലപ്പുഴ സൈബര്‍ സെല്ലിനാണ് രമ്യ പരാതി നല്‍കിയത്. നടിയുടെ മുഖത്തോട് ഏറെ സാദൃശ്യം തോന്നുന്ന പെണ്‍കുട്ടിയുടെ നഗ്‌ന വിഡിയോ ആണ് രമ്യ സുരേഷിന്റേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. സംഭവത്തില്‍ വിശദീകരണവുമായി രമ്യ തന്നെ രംഗത്തുവരുകയും ചെയ്തു. കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഞാന്‍ പ്രകാശന്‍, നിഴല്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് രമ്യ.

രമ്യ സുരേഷിന്റെ വാക്കുകള്‍

തന്റെതെന്ന പേരില്‍ വ്യാജവീഡിയോ ഷെയര്‍ ചെയ്ത ഗ്രൂപ്പിന്റെ അഡ്മിനെ പോലീസ് കണ്ടെത്തി. പ്രതികളെ പിടിക്കാന്‍ ഏതറ്റം വരെയും പോകുമെന്നും രമ്യ സുരേഷ് പറഞ്ഞു. വൈകാരികമായി പ്രതികരിച്ചാണ് നടി വീഡിയോ സന്ദേശത്തില്‍ ഇക്കാര്യം പ്രേക്ഷകരോട് പങ്കുവച്ചത്. സിനിമയ്ക്ക് വേണ്ടി ഏത് തരത്തിലുമുള്ള വിട്ടുവീഴ്ച ചെയ്യുന്ന വ്യക്തിയല്ല ഞാന്‍ എന്നും നടി പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top