Latest News

5ജി അവതരിപ്പിക്കുന്നതിനെതിരെ നടി ജൂഹി ചൗള

ന്യൂഡൽഹി:രാജ്യത്ത്​ 5ജി സേവനം അവതരിപ്പിക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്​ ബോളിവുഡ്​ നടി ജൂഹി ചൗള. ഡൽഹി ഹൈക്കോടതിയിൽ ജൂഹി ചൗള ഹർജി നൽകിയിട്ടുണ്ട്.

“സാ​ങ്കേതിക പുരോഗതി ഉറപ്പ് വരുത്തുന്നതിന് വിവിധ സേവനങ്ങള്‍ അവതരിപ്പിക്കുന്നതിന്​ ഞങ്ങള്‍ എതിരല്ല. ഇന്ന്​ വയര്‍ലെസ്സ്​ കമ്യൂണിക്കേഷനിലുള്‍പ്പടെ നൂതനമായ ഉപകരണങ്ങളാണ്​ നാം ഉപയോഗിക്കുന്നത്​.

അതേസമയം, വയര്‍ലെസ്സ്​ സാ​ങ്കേതികവിദ്യ സൃഷ്​ടിക്കുന്ന ആരോഗ്യപ്രശ്​നങ്ങളെ കുറിച്ച്‌​ കാര്യമായ പഠനങ്ങള്‍ നടന്നിട്ടില്ല. “വയര്‍ലെസ്സ്​ സാ​ങ്കേതികവിദ്യ ആരോഗ്യത്തിന്​ ഹാനികരമാണെന്നാണ്​ പൊതുവിലുള്ള വിലയിരുത്തലെന്ന്​ ജൂഹി ചൗള പറഞ്ഞു.

5ജി സേവനം രാജ്യത്ത് അവതരിപ്പിക്കുന്നതിന്​ മുമ്ബ്​ അത്​ മനുഷ്യര്‍ക്കും മറ്റ്​ ജീവജാലങ്ങള്‍ക്കും എത്രത്തോളം ഹാനികരമാണെന്ന പഠനം നടത്തണമെന്നാണ്​ ആവശ്യമെന്ന്​ ജൂഹി ചൗളയുടെ വക്​താവ്​ പ്രതികരിച്ചു . മൊബൈല്‍ സെല്‍ ടവറുകളിലൂടെയുണ്ടാവുന്ന റേഡിയേഷനെ കുറിച്ച്‌​ സ്വകാര്യമേഖലയുടെ പങ്കാളിത്തമില്ലാതെ പഠനം നടത്താന്‍ കോടതി നിര്‍ദേശിക്കണമെന്ന്​ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജൂഹി ചൗള കൂട്ടിച്ചേര്‍ത്തു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top