കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം. തിങ്കളാഴ്ച പവന് 80 രൂപകൂടി 36,720 രൂപയിലും ഗ്രാമിന് 4590 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം പവന് 36,640 രൂപയിലായിരുന്നു വ്യാപാരം.ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,900 ഡോളര്‍ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 24 കാരറ്റ് 10 ഗ്രാം സ്വര്‍ണത്തിന്റെ വില 0.25ശതമാനം വര്‍ധിച്ച് 48,662 രൂപയായി.
സ്വര്‍ണവിലയില്‍ വീണ്ടും ചാഞ്ചാട്ടം
By
May 31, 2021 12:43 pm