വിയറ്റ്നാം: കൊവിഡ് വ്യാപനത്തില്‍ പുതിയ വെല്ലുവിളിയായി വീണ്ടും വൈറസിന് ജനിതകമാറ്റം. ഇന്ത്യയിലും യു കെയിലുമുള്ള വൈറസ് വകഭേദങ്ങളുടെ സംയുക്തമായ വൈറസ് വിയറ്റ്നാമില്‍ കണ്ടെത്തി. വിയറ്റ്നാമിലെ ഗവേഷകരാണ് വൈറസിനെ തിരിച്ചറിഞ്ഞത്. വിയറ്റ്നാം ആരോഗ്യമന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചു.
മറ്റ് കൊവിഡ് വകഭേദങ്ങളേക്കാള്‍ വേഗത്തില്‍ പടരുന്നതാണ് പുതിയ വൈറസിന്റെ രീതി. അത്യന്തം അപകടകരമായ വൈറസാണ് ഇതെന്നാണ് വിയറ്റ്നാം ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
വാക്സിനേഷനെതിരെ നിലവില്‍ മികച്ച പ്രതിരോധമാണ് വിയറ്റ്നാം നടത്തിവരുന്നത്. 6,856 പേര്‍ക്കാണ് ഇതുവരെ വിയറ്റ്നാമില്‍ കൊവിഡ് ബാധിച്ചത്. 47 പേര് രാജ്യത്ത് മരിച്ചിട്ടുണ്ട്.