Breaking News

എറണാകുളത്ത് എഎസ്ഐയെ കാണാനില്ലെന്ന് ഭാര്യയുടെ പരാതി

കൊച്ചി: എറണാകുളത്ത് എഎസ്ഐയെ കാണാനില്ലെന്ന് പരാതി. എറണാകുളം ഹാർബർ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഉത്തംകുമാറിനെയാണ് കാണാതായിരിക്കുന്നത്. ഭാര്യയാണ് പരാതി നൽകിയത്.

സ്റ്റേഷനിലേക്ക് ഇറങ്ങിയ ഭർത്താവ് തിരികെ വന്നില്ലെന്നാണ് എഎസ്ഐയുടെ ഭാര്യ നൽകിയ പരാതിയിൽ പറയുന്നത്. ഡ്യൂട്ടിയിൽ വൈകി എത്തിയതിന് സിഐ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് വിശദീകരണം നൽകാനാണ് പോയത്.

സിഐ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ഉത്തംകുമാറിന്റെ ഭാര്യ പരാതിയിൽ പറയുന്നു. പരാതിയിൽ പളളുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top