Uncategorized

കൊച്ചിയില്‍ മൂന്ന് പേര്‍ക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു

കൊച്ചിയില്‍ മൂന്ന് പേര്‍ക്ക് ബ്ലാക്ക് ഫംഗസ് എന്ന മ്യൂകര്‍മൈകോസിസ് രോഗം സ്ഥിരീകരിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തുന്നതിനു നടപടികള്‍ പുരോഗമിക്കുകയാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

 

ഈ രോഗം ഒരാളില്‍ നിന്നും മറ്റൊരാളിലേക്കു പകരില്ല. അതേ സമയം രോഗികള്‍ പ്രമേഹം നിയന്ത്രിച്ചു നിര്‍ത്തണം. രോഗലക്ഷണങ്ങള്‍ അവഗണിക്കാതെ യഥാസമയം ചികിത്സ തേടണമെന്നാണ് നിര്‍ദേശം. ബ്ലാക്ക് ഫംഗസിനെ പകര്‍ച്ചവ്യാധി രോഗ നിയമ പ്രകാരം അപൂര്‍വവും മാരകവുമായ അണുബാധയുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top