Breaking News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കേരളവിഷൻ 25 ലക്ഷം രൂപ കൈമാറി/video

കൊച്ചി:കോവിഡ് മഹാമാരിയുടെ വ്യാപനം തുടരുമ്പോൾ രോഗ പ്രതിരോധത്തിനായ് സൗജന്യ വാക്സിനെന്ന മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ(COA) ഉടമസ്ഥതയിലുള്ള കേരളവിഷൻ ഡിജിറ്റൽ ടിവിയും ബ്രോഡ്ബാൻഡ് സർവീസും സിഎംഡിആർഎഫ് ഫണ്ടിലേക്ക് 25 ലക്ഷം രൂപ ആദ്യ ഗഡുവായി നൽകി. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ(COA) ജനറൽ സെക്രട്ടറി കെ വി രാജനും കേരള വിഷൻ ഡിജിറ്റൽ ടിവി &ബ്രോഡ്ബാൻഡ് സർവീസ് മാനേജിംഗ് ഡയറക്ടർ സുരേഷ് കുമാർ പി പിയും ചേർന്നാണ് 25 ലക്ഷം രൂപ കൈമാറിയത്.

സാമുഹ്യ പ്രതിബദ്ധതയോടെ ജനകീയ താൽപ്പര്യങ്ങൾ ഉയർത്തിപ്പിടിച്ച് എന്നും ജനങ്ങൾക്കൊപ്പം നിന്നിട്ടുള്ള കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ(COA) ഉടമസ്ഥതയിലുള്ള കേരള വിഷൻ ഡിജിറ്റൽ ടിവിയും ബ്രോഡ്ബാൻഡ് സർവീസും കഴിഞ്ഞ വർഷവും മഹാമാരിയെ നേരിടാൻ കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹകരിച്ച് കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 15,70000 രൂപ കൈമാറിയിരുന്നു.ഫെഡറൽ ബാങ്ക് അക്കൗണ്ടിലുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആണ് പതിനഞ്ച് ലക്ഷത്തി എഴുപതിനായിരം രൂപ നൽകിയത്.
ആവശ്യ സർവീസായി പ്രഖ്യാപിച്ചിട്ടുള്ള കേബിൾ ടിവി ഓപ്പറേറ്റേഴ്സ് ലോക്ക് ഡൗൺ കാലത്ത് ജനങ്ങൾക്ക് വാർത്താ വിനോദോപാധികൾ തടസ്സപ്പെടാതിരിക്കാൻ രാപകലില്ലാതെ ഫീൽഡിൽ അക്ഷീണം പ്രവർത്തിച്ചു വരികയാണ്.സിഒഎ  നൽകിയ 15,70000 രൂപ കൂടാതെ വിവിധ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (COA) ജില്ലാ കമ്മിറ്റികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്.

കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ടും ഇന്ത്യന്‍ കേബിള്‍ ടിവി വ്യവസായത്തിന് അമൂല്യ സംഭാവനകള്‍ നല്‍കുകയും ചെയ്ത നാസര്‍ ഹസന്‍ അന്‍വറിന്റെ ഓർമ ദിനത്തിൽ മെയ് 7 ന്(2021) കേബിള്‍ ടി.വി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയും സി സി എന്‍ കാസര്‍കോടും സംയുക്തമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കിയിരുന്നു. കോവിഡ് വാക്സിന്‍ ചലഞ്ചിന്റെ ഭാഗമായാണ് തുക നല്‍കിയത്.

ഇത് കൂടാതെ കോവിഡ് വ്യാപനം വന്നതോടെ സ്കൂളിൽ പോയി പഠനം അസാധ്യമായതോടെ വീടുകളിൽ ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങിയതോടെ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (COA) സാമ്പത്തികമായി പിന്നോക്ക അവസ്ഥയിലുള്ള കേബിൾ ടിവി കണക്ഷൻ ഇല്ലാത്ത വിദ്യാർത്ഥികളുടെ വീടുകളിലേക്ക് സൗജന്യമായി കേബിൾ  കണക്ഷൻ നൽകിയിരുന്നു.കൂടാതെ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ അഭ്യർത്ഥന കൂടി മാനിച്ച് വിക്ടേഴ്സ് ചാനൽ ഇപ്പൊൾ ലഭിക്കുന്ന ചാനൽ നമ്പർ 42 ന് പുറമെ  ചാനൽ നമ്പർ 33 ൽ കൂടി വിക്ടേഴ്സ്‌ ചാനൽ കേരള വിഷൻ നെറ്റ്‌വർക്കുകളിൽ ലഭ്യമാക്കിയിരുന്നു.

ട്രിപ്പിൾ ലോക്ഡൗൺ ഉൾപ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളിലും രോഗവ്യാപനത്തിൻ്റെ തീവ്രതയിലും അതി ശക്തമായ മഴയും കാറ്റും വക വയ്ക്കാതെ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് ഓൺലൈൻ ക്ലാസ്സുകൾ ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് തടസം നേരിടാതെ ഇരിക്കാനും ജീവൻ പണയപ്പെടുത്തി അവിരാമം ജോലി എടുക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top