Breaking News

കോവിഡ് ബാധിതൻ സഞ്ചരിച്ച വാഹനം പോലീസ് പിടിച്ചെടുത്തെന്ന് പരാതി,രോഗിയെ റോഡിൽ ഇറക്കി വിട്ടെന്നും ആരോപണം

Photo:Naveel Malappuram

മലപ്പുറം:കോവിഡ് ബാധിതൻ സഞ്ചരിച്ച വാഹനം പോലീസ് പിടിച്ചെടുത്തെന്നു പരാതി.രോഗിയെ പോലീസ് റോഡിൽ ഇറക്കി വിട്ടെന്നും ആരോപണം.മലപ്പുറം മഞ്ചേരിയിൽ ആണ് സംഭവം.കാവനൂർ സ്വദേശി ഷഫീഖിന്റെ ബൈക്കാണ് പോലീസ് പിടിച്ചെടുത്തത്.കോവിഡ് രോഗി ആണെന്ന് പറഞ്ഞിട്ടും പോലീസ് വഴങ്ങിയില്ലെന്ന് ഷഫീഖ് പറഞ്ഞു.മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും ആന്റിജൻ ടെസ്റ്റ് ചെയ്ത ഷഫീഖിന് ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

വീട്ടിലേക്ക് മടങ്ങും വഴിയാണ് വണ്ടിയുടെ നമ്പർ പ്ലേറ്റിൽ പ്രശ്നം ചൂണ്ടികാട്ടിയാണ് വാഹനം പിടിച്ചെടുത്തത്.തുടർന്ന് ഡിവൈഎഫ്ഐയുടെ സ്നേഹവണ്ടിയിലാണ് ഷെഫീഖിനെ വീട്ടിൽ എത്തിച്ചത്.ബൈക്ക് ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്.ഡിവൈഎഫ്ഐ എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top