തിരുവനന്തപുരം:രണ്ടാം പിണറായി മന്ത്രിസഭയിൽ വകുപ്പുകൾ നിശ്ചയിച്ചു തുടങ്ങി. ആരോഗ്യവകുപ്പ് വീണാ ജോർജിന്. ഒന്നാം പിണറായി സർക്കാരിൽ കെ.കെ ശൈലജ മികച്ച രീതിയിൽ കൈകാര്യം ചെയ്ത വകുപ്പാണ് വീണാ ജോർജിന് ലഭിച്ചിരിക്കുന്നത്.
ധനവകുപ്പ് കെഎന്‍ ബാലഗോപാല്‍, വ്യവസായം പി രാജീവ്, എക്സൈസ് വിഎന്‍ വാസവന്, സജി ചെറിയാന് ഫിഷറീസ് സാംസ്കാരികം, കെ കൃഷ്ണൻകുട്ടി വൈദ്യുതി, എംവി ഗോവിന്ദന് തദ്ദേശ സ്വയം ഭരണം, വി ശിവന്‍കുട്ടി വിദ്യാഭ്യാസം, മുഹമ്മദ് റിയാസ് പൊതുമരാമത്ത്, കെ രാധാകൃഷ്ണന് ദേവസ്വം, വി അബ്ദുറഹിമാന് ന്യൂനപക്ഷക്ഷേമവകുപ്പ്, ആര് ബിന്ദു ഉന്നത വിദ്യാഭ്യാസം, അഹമ്മദ് ദേവർകോവിലിന് പുരാവസ്തു തുറമുഖം എന്നിങ്ങനെ വകുപ്പുകള്‍ നല്‍കാനാണ് തീരുമാനമായതെന്നാണ് റിപ്പോര്‍ട്ടുകള്‍
കെ രാജന് റവന്യു വകുപ്പ്, പി പ്രസാദിന് കൃഷിവകുപ്പ്, ജി ആര് അനില്‍ ഭക്ഷ്യമന്ത്രി, എന്നിങ്ങനെയാണ് സിപിഐ മന്ത്രിമാരുടെ വകുപ്പുകള്‍ എന്നാണ് റിപ്പോർട്ട്