Breaking News

മലപ്പുറത്തും ബ്ലാക്ക് ഫംഗസ് ബാധ

തിരൂർ:മലപ്പുറത്തും ബ്ലാക്ക് ഫംഗസ് ബാധ.തിരൂർ സ്വദേശിയ്ക്കാണ് രോഗം ബാധിച്ചത്. ശസ്ത്രക്രിയയിലുടെ ഇടത് കണ്ണ് നീക്കംചെയ്യേണ്ടി വന്നത്.മലപ്പുറം ജില്ലയിലെ തിരൂർ ഏഴുർ ഗവ . ഹൈസ്കൂളിനുസമീപം താമസിക്കുന്ന 62കാരൻ്റെ ഇടതുകണ്ണാണ് ബ്ലാക്ക് ഫംഗസ് തലച്ചോറിലേക്കു പടരാതിരിക്കാൻ നീക്കംചെയ്തത് .

കോവിഡിനെത്തുടർന്ന് രോഗികളിലുണ്ടാ കുന്ന ഫംഗസ് ബാധയാണ് ബ്ലാക്ക് ഫംഗസ് . ഇതുമൂലം മുഖത്ത് പാടുകൾ , അടയാള ങ്ങൾ , വീക്കം , വേദന തുടങ്ങിയവയുണ്ടാ കാം . മുഖം വികൃതമാകുന്ന അവസ്ഥവരെ ഉണ്ടാകാം . എന്നാൽ ചികിത്സിച്ചു മാറ്റാം . സംസ്ഥാനത്ത് രോഗം നേരത്തെ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും മലപ്പുറം ജില്ലയിലെ ആദ്യ കേസാണിത് . കോഴിക്കോട് മിംസ് ആശുപ ത്രിയിൽ ഇ.എൻ.ടി. വിദഗ്ധൻ ഡോ . രവി , ഡോ . ഫവാസ് അലി എന്നിവരുടെ നേതൃത്വ ത്തിലുള്ള സംഘമാണ് ശസ്ത്രക്രിയ നടത്തിയ ത് . ഏപ്രിൽ 25 – നാണ് ഇദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച് മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്ര വേശിപ്പിച്ചത് . ന്യൂമോണിയ ഭേദപ്പെട്ടതോടെ കോവിഡ് നെഗറ്റീവ് ആകാതെത്തന്നെ മേയ് രണ്ടിന് ഡിസ്പാർജുചെയ്ത് തിരൂരിലെ വീട്ടിൽ സമ്പർക്കവിലക്കിൽ കഴിയുകയായി രുന്നു . ഇതിനിടെ ശക്തമായ തലവേദനയും നെറ്റിയിൽ മരവിപ്പും അനുഭവപ്പെട്ടു . കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലാണ് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത് . 6,25,000 രൂപ ചികിത്സയ്ക്ക് ചെലവായതായി ബന്ധുക്കൾ പറഞ്ഞു . ഇനിയും ആറാ ഴ്ച ആശുപത്രിയിൽ ചികിത്സ തുടരണം . പ്രമേഹ രോഗികൂടിയായ ഇദ്ദേഹം നേരത്തെ ഗൾഫിലായിരുന്നു . അഞ്ചുവർഷ മായി നാട്ടിൽ പ്ലംബിങ് ജോലി ചെയ്യതുവരികയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top