ലക്നൗ: യുപിയിൽ മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു. മന്ത്രിയും ചർതാവാലിൽ നിന്നുള്ള എംഎൽഎയുമായ വിജയ് കശ്യപ് ആണ് മരിച്ചത്. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിൽ തുടരവേയാണ് അന്ത്യം. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിക്കുന്ന അഞ്ചാമത്തെ നിയമസഭാംഗമാണ് കശ്യപ്.
നേരത്തേ മെയ് 7 ബിജെപി എംഎൽഎയും മന്ത്രിയുമായ ദാൽ ബഹദൂർ കോരി, നവാബ് ഗഞ്ചിൽ നിന്നുള്ള കേസർ സിംഗ് ഗംഗ്വാർ, സുരേഷ് കുമാർ, രമേഷ് ചന്ദ്ര ദിവാകർ എന്നിവരായിരുന്നു കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം സംസ്ഥാനത്ത് നിന്നുമള്ള സമാജ്വാദി പാർട്ടി, ബഹിജൻ സമാജ്വാി പാർട്ടി നേതാക്കളും കൊവിഡ് ബാധിച്ച് മരിച്ചിരു്നു.
ഉത്തർപ്രദേശ് നിയമസഭയിൽ 403 എംഎൽഎമാരാണ് ഉള്ളത്. ഇതിൽ 307 പേരും ബിജെപി അംഗങ്ങളാണ്. ബിഎസ്പിക്ക് 18 ,എസ്പിക്ക് 49 അംഗങ്ങളാണ് ഉള്ളത്.