Breaking News

ഡിആർഡിഒയുടെ കോവിഡ് മരുന്ന് 2-ഡിജി പുറത്തിറക്കി

ന്യൂഡൽഹി: ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച കോവിഡ് മരുന്നായ 2-ഡിജിയുടെ ആദ്യബാച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും ആരോഗ്യമന്ത്രി ഹർഷ് വർധനും പുറത്തിറക്കി. അടിയന്തര ഉപയോഗത്തിനായി 2-ഡിയോക്സി ഡി-ഗ്ലൂക്കോസ് (2-ഡിജി) മരുന്നിന് ഈ മാസമാദ്യം ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിജിസിഐ) അംഗീകാരം നൽകിയിരുന്നു.

 

‘കോവിഡ് ചികിത്സയ്ക്ക് ഈ മരുന്ന് പ്രതീക്ഷ നൽകുന്നു. നമ്മുടെ രാജ്യത്തിന്റെ ശാസ്ത്രീയ വൈദഗ്ധ്യത്തിന്റെ മികച്ച ഉദാഹരണമാണിത്. നമ്മൾ വിശ്രമിക്കേണ്ട സമയമായിട്ടില്ല, നാം തളരേണ്ടതുമില്ല. ഓക്സിജൻ വിതരണം, ഐസിയു കിടക്കകൾ, ക്രയോജനിക് ടാങ്കറുകളുടെ ക്രമീകരണം തുടങ്ങി എല്ലാ കാര്യങ്ങളിലും സർക്കാർ ഗൗരവ നടപടികൾ സ്വീകരിച്ചിട്ടുണ്ട്’– ഡിആർഡിഒയിൽ നടന്ന പരിപാടിയിൽ രാജ്നാഥ് സിങ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top