Breaking News

‘എന്നേക്കൂടി അറസ്റ്റ് ചെയ്യൂ’വെന്ന് മമത,ബംഗാളില്‍ രണ്ട് മന്ത്രിമാരെ സിബിഐ അറസ്റ്റ് ചെയ്തു

കൊല്‍ക്കത്ത:നാരദ ഒളിക്യാമറാ കേസില്‍ ബംഗാളില്‍ രണ്ട് മന്ത്രിമാരെ സിബിഐ അറസ്റ്റ് ചെയ്തു. തൃണമൂല്‍ മന്ത്രി ഫിര്‍ഹാദ് ഹക്കീം, മന്ത്രി സുബ്രതോ മുഖര്‍ജിയേയുമാണ് അറസ്റ്റ് ചെയ്തത്. സംഭവമറിഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രി മമത ബാനര്‍ജി സിബിഐ ആസ്ഥാനത്തെത്തി.

സിബിഐ ഓഫീസിലേക്ക് എത്തിയ മമത ‍പറ്റുമെങ്കില് തന്നെക്കൂടി അറസ്റ്റ് ചെയ്യൂവെന്നായിരുന്നു ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഫിര്‍ഹാദിന്റെ വീട്ടില്‍ പോയതിന് ശേഷമായിരുന്നു മമത സിബിഐ ആസ്ഥാനത്തെത്തിയത്. ഇന്ന് രാവിലെ ഒമ്ബത് മണിയോടെയാണ് അദ്ദേഹത്തെ സിബിഐ അറസ്റ്റ് ചെയ്തത്. വീട്ടിലെത്തിയായിരുന്നു അറസ്റ്റ്.

മന്ത്രിമാരെക്കൂടാതെ തൃണമൂല്‍ എംഎല്‍എ. മദന്‍ മിത്രയേയും മുന്‍ എംഎല്‍എ സോവന്‍ ചാറ്റര്‍ജിയേയും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top