Idukki

ഓടിക്കൊണ്ടിരുന്ന കാറില്‍ മരം വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഇടുക്കി‍: മൂന്നാര്‍ തേക്കടി സംസ്ഥാന പാതയിലെ പുളിയന്‍മല അപ്പന്‍പാടിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരം വീണ് യാത്രക്കാരി മരിച്ചു.

ഇന്നലെ (ഞായർ) വൈകിട്ട് നാലോടെയായിരുന്നു അപകടം.വിദ്യാഭ്യാസ വകുപ്പിലെ മുന്‍ ഉദ്യോഗസ്ഥയായ തൊടുപുഴ വെണ്ടാനത്ത് സൂസമ്മ സെബാസ്റ്റ്യന്‍ ആണ് മരിച്ചത്. 61 വയസായിരുന്നു.അപകടത്തില്‍ വെണ്ടാനത്ത് പി.ഡി. സെബാസ്റ്റ്യന്‍, മകന്‍ അരുണ്‍കുമാര്‍ എന്നിവര്‍ക്ക് പരുക്കേറ്റു.

അരുണിന്റെ ഭാര്യ ഡോ. ബ്ലെസി മുണ്ടിയെരുമ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ജോലിയില്‍ പ്രവേശിച്ച ദിവസമായിരുന്നു. ആശുപത്രിയില്‍ നിന്ന് മാതാപിതാക്കളുമായി തിരികെ തൊടുപുഴയ്ക്ക് മടങ്ങും വഴിയാണ് അപകടമുണ്ടായത്. കൂറ്റന്‍ മരം കടപുഴകി ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ മുകളില്‍ വീഴുകയായിരുന്നു.കട്ടപ്പനയിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും സൂസമ്മ മരിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top