Kerala

18നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്സീന്‍ നല്‍കാനുള്ള മര്‍ഗ്ഗരേഖയായി

തിരുവനന്തപുരം: 18നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്സീന്‍ നല്‍കാന്‍ മര്‍ഗ്ഗരേഖയായി. ലഭ്യത കുറവായതിനാല്‍ മുന്‍ഗണനാ ഗ്രൂപ്പുകള്‍ക്കായിരിക്കും ആദ്യം വാക്സീന് നല്‍കുക. മറ്റസുഖങ്ങള്‍ സംബന്ധിച്ച സര്‍ട്ടിഫിക്കേറ്റ് അടക്കം രേഖകള്‍ ഹാജരാക്കി നടപടികള്‍ പൂര്‍ത്തിയാക്കണം. വാക്സീന്‍ കേന്ദ്രങ്ങളില്‍ 18-45 വിഭാഗത്തിന് പ്രത്യേകം ക്യൂ ഉണ്ടാകും. രണ്ടാം ഡോസുകാര്‍ക്കും വാക്സിന് വേണ്ടി ഒന്‍ലൈന്‍ സൗകര്യം ലഭ്യമാക്കും. സ്പോട് രജിസ്‌ട്രേഷന്‍ ഉണ്ടാകില്ല. കേരളം വിലകൊടുത്ത് വാങ്ങിയ വാക്സീന്‍ വിതരണം തുടങ്ങുന്നത്.

ജില്ലാ തലത്തില്‍ അപേക്ഷകള്‍ പരിശോധിച്ച്‌ അറിയിപ്പ് ലഭിച്ചവര്‍ മാത്രമാണ് നാളെ മുതല്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടത്. സെക്കന്‍ഡ് ഡോസ് കാത്തിരിക്കുന്ന മറ്റു വിഭാഗക്കാര്‍ക്കും പൂര്‍ണ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തുന്നതോടെ സ്പോട്ട് രജിസ്ട്രേഷന്‍ ഇല്ലാതാകും. വാക്സീന്‍ കേന്ദ്രങ്ങളില്‍ 18-45 വിഭാഗത്തിന് പ്രത്യേകം ക്യൂ ഉണ്ടാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top