Breaking News

ഓട്ടിസം ബാധിച്ച കുട്ടിയെ ക്രൂരമായി മര്‍ദിച്ച അച്ഛന്‍ അറസ്റ്റില്‍

കൊച്ചി: ഓട്ടിസം ബാധിച്ച കുട്ടിയെ ക്രൂരമായി മര്‍ദിച്ച അച്ഛന്‍ അറസ്റ്റില്‍. മട്ടാഞ്ചേരി ചെറലായി കടവില്‍ സുധീറാണ് പൊലീസ് പിടിയിലായത്. അമ്മയുടെ പരാതിയിലാണ് നടപടി. തലകുത്തിയും ഒറ്റക്കാലില്‍ നിര്‍ത്തിയും മകനെ സുധീര്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ അമ്മ തന്നെയാണ് പുറത്തുവിട്ടത്. ഇത് വൈറലായതോടെയാണ് നടപടിയെടുത്തത്.

 

പറഞ്ഞ കാര്യങ്ങള്‍ അനുസരിക്കാത്തതിനും വീട്ടില്‍ നിന്ന് പുറത്ത് പോയതിനുമാണ് ക്രൂരത. വടികൊണ്ട് പലതവണ കുട്ടിയെ മര്‍ദിക്കുന്നത് കണ്ടതോടെ അമ്മ തടയുകയായിരുന്നു. എന്നാല്‍, സുധീര്‍ പിന്മാറാന്‍ തയ്യാറായില്ല. കുട്ടിയെ ഒറ്റക്കാലില്‍ നിര്‍ത്തി ചവിട്ടുകയും മുഖത്ത് പലതവണ അടിക്കുകയും ചെയ്തു.

തലകുത്തി നിര്‍ത്തിയും ക്രൂരത തുടര്‍ന്നു.

വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഫോര്‍ട്ട് കൊച്ചി പൊലീസ് കുട്ടിയുടെ വീട്ടിലെത്തി സുധീറിനെ കസ്റ്റഡിയിലെടുത്തു. സുധീര്‍ സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍ ബഹളമുണ്ടാക്കാറുണ്ടെന്നും ഭാര്യയെയും മര്‍ദ്ദിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു. ഇവരുടെ മൂന്ന് മക്കളില്‍ മൂത്തയാളായ കുട്ടി പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പ്രതി സുധീറിനെ നാളെ കോടതിയില്‍ ഹാജരാക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top