Kerala

ഒരാൾക്ക് പോലും കോവിഡ് ഇല്ലാത്ത ഒരു പഞ്ചായത്ത് കേരളത്തിലുണ്ട്

സംസ്ഥാനം കോവിഡ് വ്യാപനത്തിൽ പൊറുതിമുട്ടുമ്പോൾ ഒരാൾക്ക് പോലും കോവിഡ് ഇല്ലാത്ത ഒരു പഞ്ചായത്ത് കേരളത്തിലുണ്ട്. സംസ്ഥാനത്തെ ഏക ഗോത്ര പഞ്ചായത്തായ ഇടമലക്കുടി. സംസ്ഥാനം ലോക്ഡൗണിലേക്ക് പോകുന്നതിന് മുന്‍പ് സ്വയം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചാണ് ഇടുക്കി ജില്ലയിലെ ഈ പഞ്ചായത്ത് കോവിഡ് മുക്തം ആയത്.

വനത്താല്‍ ചുറ്റപ്പെട്ട ഇടമലക്കുടിയില്‍ 26 കുടികളിലായി രണ്ടായിരത്തിലധികം ആളുകളാണ് താമസിക്കുന്നത്. ഇടമലക്കുടിയില്‍ എത്താന്‍ കാട്ടുപാതയിലൂടെ കിലോമീറ്ററുകള്‍ നടക്കണം എന്നതിനാല്‍ പുറത്തു നിന്നുള്ളവര്‍ സാധാരണ ഇവിടേക്ക് വരാറില്ല. കോവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ പഞ്ചായത്തും ഊരു മൂപ്പന്മാരും ചേര്‍ന്ന് പുറത്തുനിന്നുള്ളവരെ ഇടമലക്കുടിയിലേക്ക് പ്രവേശിപ്പിക്കേണ്ട എന്ന് തീരുമാനം എടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top