Kottayam

ലൂഥറൻസ്പെയിസ് സംഘടിപ്പിക്കുന്ന ഇൻറർ ഡിനോമിനേഷൻ ഓൺലൈൻ പെയിൻ്റിംഗ് എക്സിബിഷൻ മെയ് 23 മുതൽ

കോട്ടയം: കോവിഡ് മഹാമാരിയുടെ രണ്ടാം വരവ് നമ്മുടെ ജീവിതത്തിൻറെ സമസ്ത മേഖലയേയും അത്രമേൽ ബാധിക്കുകയും അതിൻ്റെ ഭീകരമായ ചിത്രങ്ങൾ നമ്മുടെ നേർക്കാഴ്ച ആകുകയും ചെയ്യുമ്പോൾ ഉള്ളിൽ എരിയുന്ന ആശങ്കകൾക്ക് കല കൊണ്ട് ഒരുചെറുശമനം തീർക്കാൻ സർഗ്ഗാത്മകയുടെ ഒത്തുചേരലിൻ്റെ അനിവാര്യതയിലേക്ക് നാം ഉണരുന്നു.

ചിത്രകാരന്മാരുടെ ഉള്ളിലെ ആകുലതകയും, ആശങ്കയും, പ്രത്യാശയും, അതിജീവന ചിന്തകളുമെല്ലാം ചിത്രങ്ങളായി രൂപപ്പെടുന്നത് ‘അടച്ചിടലിൻ്റെ’ അവസ്ഥയേയും അതിജീവിക്കേണ്ടതാണന്ന ബോധ്യമാണ് ഓൺലൈൻ പ്രദർശനമെന്ന സാധ്യത തേടുന്നത്.അത്തരം നിരവധി ശ്രമങ്ങളുടെ തുടർച്ചയാണ്  ലൂഥറൻസ്പെയിസിൻ്റെ ഇൻ്റർ ഡിനോമിനോഷൻ, ഓൺലൈൻ പെയിൻ്റിംഗ് എക്സിബിഷൻ*.CANVAS’21 ‘

സഭാ വ്യത്യാസത്തിൻ്റെ അതിരുകളെ മറികടന്ന് അമ്പതിലേറെ ക്രിസ്ത്യൻ ചിത്രകാരന്മാർ നൂറിലേറെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നു.

പ്രഗത്ഭരും പ്രശസ്തരുമായ ഇതര മത വിശ്വാസികളായ ഏതാനും കലാകാരന്മാരും അവരുടെ ചിത്രങ്ങളുമായി പങ്ക് ചേരുന്നു.

കൂടാതെ കലാപ്രവർത്തനങ്ങളിലൂടെ സമാധാനം പ്രസരിപ്പക്കുവാൻ ശ്രമിക്കുന്ന കലാകാരന്മാരുടെ കൂട്ടായ്മയായ ‘ CARP ൻ്റെ പൗരോഹിത്യ മേഖലയിൽ നിന്നുള്ള ആർട്ടിസ്റ്റുകളും കേരളത്തിലുടനീളമുള്ള മസ്ക്കുലർ ഡിസ്ട്രോഫി(MD) സ്പെനൽ മസ്ക്കുലർ അട്രോഫി(SAM) ബാധിതരായ വ്യക്തികൾക്കായി പ്രവർത്തിക്കുന്ന’ MIND ‘ എന്ന സംഘടയിലെ അതിഭീകരമായ ശാരീരിക വേദനയേയും, പരിമിതികളേയും മറികടന്ന് ചിത്രങ്ങൾ വരയ്ക്കുന്ന ആർട്ടിസ്റ്റുകളുംCANVAS’ 21 ൽ ചിത്രങ്ങളുമായി കൈകോർക്കുന്നു.

കേരള ലളിതകലാ അക്കാദമി ചെയർമാൻ നേമം പുഷ്പരാജ് ഉദ്ഘാടനം നിർവ്വഹിക്കുകയും ,ആദരണീയ ഗുരുസാന്നിദ്ധ്യം  ഫാ.ബോബി ജോസ് കട്ടിക്കാട് മുഖ്യ സന്ദേശകനായി എത്തുകയും ചെയ്യുന്ന ചിത്രപ്രദശ്നത്തിൽ ആത്മീയ സാമൂഹ്യരേഖലയിൽ നിന്നും പ്രമുഖരും ആശംസകളുമായി പങ്ക് ചേരുന്നു.

മെയ് 23 വൈകുന്നേരം 7 മണിക്ക് ലുഥറൻസ് പെയിസിൻ്റെ യൂ ടൂബ് ചാനൽ വഴിയും ഫെയിസ് ബുക്ക് പേജു വഴിയും ആണ് ചിത്ര പ്രദർശനം ആസ്വാദകരിലേക്ക് എത്തുക..

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top