Breaking News

14ഓടെ ന്യൂനമർദ്ദം,16നു ചുഴലിക്കാറ്റ് സാധ്യത, അർദ്ധരാത്രി മുതൽ കേരളതീരത്ത് മത്സ്യബന്ധനം നിരോധിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം:ഇന്ന് അർദ്ധരാത്രി മുതൽ കേരള തീരത്ത് മത്സ്യബന്ധനം നിരോധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കടലാക്രമണം രൂക്ഷം ആവാൻ സാധ്യത. തീരദേശ വാസികളെ ക്യാമ്പുകളിലേക്ക് മാറ്റും. ഈ മാസം 14 ഓടെ അറബി കടലിൽ ന്യൂനമർദ്ദം ഉണ്ടാകും. 16നു ചുഴലിക്കാറ്റ് സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാളെ മുതൽ അറബിക്കടൽ പ്രക്ഷുബ്ധമാകും. ജാഗ്രതാ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. 1077 എന്ന ടോൾ ഫ്രീ നമ്പറിൽ കൺട്രോൾ റൂം തുറക്കും. വായുസേനയുടെ ഹെലികോപ്റ്റർ തിരുവനന്തപുരത്ത് സജ്ജമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top