Latest News

നേഴ്സിംഗ് വിദ്യാർത്ഥിനികൾക്ക് കർണാടകയിൽ നിർബന്ധിത കൊവിഡ് ഡ്യൂട്ടിയെന്ന് പരാതി

File photo

ബാംഗ്ലൂരു: അയൽസംസ്ഥാനങ്ങളിൽ ഉൾപ്പെടെ ലോക് ഡൗൺ വന്നതോടെ നാട്ടിൽ എത്താൻ കഴിയാതെ വിഷമിക്കുന്ന നേഴ്സിംഗ് വിദ്യാർത്ഥിനികളെ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കാതെ കൊവിഡ് ആശുപത്രികളില്‍ നിർബന്ധിച്ച് ജോലിയെടുപ്പിക്കുന്നതായും പരാതി.

കർണാടകയിലെ ശ്രീദേവി കോളേജ് ഓഫ് നേഴ്സിംഗിലെ വിദ്യാർത്ഥികൾ സഹായ അഭ്യർത്ഥനയുമായി സമൂഹമാധ്യമങ്ങളില്‍ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. 25 പേരാണ് കോളജില്‍ കുടുങ്ങി പോയത്. നിരവധി പേർക്ക് കൊവിഡ് പിടിപെട്ടു. നിലവില്‍ രണ്ടു പേർ കോളജില്‍ ചികിത്സയിലുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു.

ബംഗളൂരു, ശിവമോഗ ജില്ലയിലെ മെഡിസിന്‍- എഞ്ചിനീയറിംഗ് വിദ്യാർത്ഥികളും സമാന പരാതി അറിയിച്ചിട്ടുണ്ട്. സർക്കാർ അടിയന്തരമായി വിഷയത്തില്‍ ഇടപെടുമെന്നാണ് വിദ്യാർത്ഥികളുടെ പ്രതീക്ഷ.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top