Breaking News

ഓക്സിജൻ തടസ്സപ്പെട്ടു,തിരുപ്പതിയിൽ 11 കോവിഡ് രോഗികള്‍ മരിച്ചു

തിരുപ്പതി:ആന്ധ്രാ പ്രദേശില്‍ ഓക്‌സിജന്‍ ലഭിക്കാതെ 11 കോവിഡ് രോഗികള്‍ മരിച്ചു. തിരുപ്പതി റൂയ്യ സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.ഓക്‌സിജന്‍ വിതരണം 45 മിനിറ്റോളം തടസപ്പെട്ടതായി ബന്ധുക്കള്‍ ആരോപിച്ചു. മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

അതേസമയം രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ കുറവ് വന്നത് ആശ്വസമായി. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പ്രതിദിന കേസുകളുടെ എണ്ണം നാല്‍പ്പതിനായിരത്തിന് താഴെയെത്തി. മരണസംഖ്യ 500 ന് മുകളില്‍ തുടരുന്നു. 37, 236 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 61, 607 പേര്‍ രോഗമുക്തി നേടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top