Breaking News

ഈ മാസത്തെ സൗജന്യഭക്ഷ്യക്കിറ്റില്‍ 12ഇനം സാധനങ്ങള്‍

തിരുവനന്തപുരം: ഈ മാസത്തെ സൗജന്യഭക്ഷ്യക്കിറ്റില്‍ 12ഇനം സാധനങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് സപ്ലൈകോ. അതിഥി തൊഴിലാളികളുടെ കിറ്റില്‍ അഞ്ചുകിലോ അരിയും ഉള്‍പ്പെടുത്തും.

 

കഴിഞ്ഞ ദിവസം വാര്‍ത്താസേേമ്മളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ മാസവും സൗജന്യഭക്ഷ്യക്കിറ്റ് വിതരണം തുടരുമെന്ന് അറിയിച്ചത്. അടുത്തയാഴ്ച മുതല്‍ കൊടുത്തു തുടങ്ങുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. കോവിഡിന്റെ തുടക്കം മുതല്‍ തന്നെ എല്ലാമാസവും സൗജന്യഭക്ഷ്യക്കിറ്റ് സംസ്ഥാനത്ത് വിതരണം ചെയ്യുന്നുണ്ട്. ഇത് ഈ മാസവും തുടരുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.

കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പുരോഗമിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top