Breaking News

ചിത്രം സിനിമയിലെ ബാലതാരം, നടൻ ശരൺ അന്തരിച്ചു

കടയ്ക്കൽ:ചിത്രം സിനിമയിലൂടെ ബാലതാരമായി എത്തിയ ശരൺ (49) അന്തരിച്ചു.രണ്ട് ദിവസം മുമ്പ് പനി ബാധിച്ച് വീട്ടിൽ വിശ്രമത്തിലായിരുന്നു ഇദ്ദേഹം . ഇന്ന് രാവിലെ കുഴഞ്ഞ് വീഴുകയും ഉടൻ തന്നെ അദ്ദേഹത്തെ കടയ്ക്കൽ താലൂക്കാശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കടയ്ക്കൽ ചിതറയിലായിരുന്നു താമസം

ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രമായ വിഷ്ണുവിനൊപ്പം തട്ടിപ്പുകൾക്ക് കൂട്ടു നിൽക്കുന്ന പയ്യന്റെ വേഷത്തിലാണ് ശരൺ തിളങ്ങിയത്. ആ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തു. ചിത്രം കൂടാതെ വേറെയും മൂന്ന് സിനിമകളിൽ കൂടി ശരൺ വേഷമിട്ടിട്ടുണ്ട്.

സിനിമ സീരിയൽ മേഖലയിൽ ഡബ്ബിങ്ങ് ആർട്ടിസ്റ്റായിട്ടും പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്. ശരണിന് നടൻ മനോജ് കെ.ജയൻ ആദരാഞ്ജലികൾ അർപ്പിച്ചു. അഭിനയജീവിതം തുടങ്ങിയ കാലം മുതൽ താൻ അറിയുന്ന വ്യക്തിയാണ് ശരണെന്ന് മനോജ് കുറിക്കുന്നു

“ശരൺ അഭിനയജീവിതം തുടങ്ങിയ കാലം മുതൽ അറിയുന്ന വ്യക്തി, സുഹൃത്ത്. ‘കുമിളകൾ’ സീരിയലിൽ 1989-ൽ അഭിനയിക്കുമ്പോൾ ശരണിന് ഒരു സിനിമാഗ്ലാമറും ഉണ്ടായിരുന്നു, ‘ചിത്രം’ സിനിമയിൽ ലാലേട്ടൻ്റെ കൂടെ ശ്രദ്ധേയമായ റോളിൽ വന്ന ആൾ എന്നതും .. മൂന്നു മാസം മുൻപ് സംസാരിച്ചിരുന്നു ആ കാലത്തെ ഒരു പാട് ഓർമ്മകളും, സന്തോഷങ്ങളും ഇപ്പോഴുള്ള കുറെ വിഷമങ്ങളും പങ്കു വച്ചു. ഇത്ര പെട്ടെന്ന് യാത്രയാകും എന്നു കരുതിയില്ല. ആദ്യകാല സംഭവങ്ങളും സൗഹൃദങ്ങളും നമുക്ക് ഒരിക്കലും മറക്കാനാവില്ല,,എനിക്കും…വലിയ വിഷമത്തോടെ ശരണിന് ആദരാജ്ഞലികൾ അർപ്പിക്കുന്നു..പ്രണാമം”.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top