Breaking News

മന്ത്രിസഭയിൽ എത്തിയേക്കാവുന്ന പുതുമുഖങ്ങൾ,സാധ്യത പട്ടിക

തിരുവനന്തപുരം: മന്ത്രിസഭയിൽ പുതുമുഖങ്ങളെയും പരീക്ഷിക്കാൻ ഒരുങ്ങി സിപിഐഎം. എം.വി.ഗോവിന്ദന്‍, കെ.രാധാകൃഷ്ണന്‍, പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍ എന്നിവർ മന്ത്രിമാരായേക്കും. വി.ശിവന്‍കുട്ടി, വി.എന്‍.വാസവന്‍, സജി ചെറിയാന്‍, പി.പി.ചിത്തരഞ്ജന്‍, വീണ ജോര്‍ജ് എന്നിവര്‍ക്കും സാധ്യത. കെ.കെ.ശൈലജ ഒഴികെയുള്ളവരുടെ കാര്യത്തില്‍ പുനരാലോചനയാണ് നടക്കുന്നത്. കളമശ്ശേരിയിൽ നിന്ന് നിയമസഭയിലെത്തിയ പി.രാജീവ് ധനമന്ത്രിയാകാന്‍ സാധ്യതയുണ്ട്. വി എൻ വാസവന് എക്സൈസ് ലഭിക്കാൻ സാധ്യതയുണ്ട്. കടകംപള്ളി സ്പീക്കർ ആയേക്കും എന്നാണ് സൂചന. മന്ത്രിമാരുടെ എണ്ണം കുറയ്ക്കുന്നത് സംബന്ധിച് സിപിഎം -സിപിഐ ചർച്ച നടത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top