Breaking News

രാജസ്ഥാൻ മുഖ്യമന്ത്രിക്ക് കോവിഡ്,രാജ്യത്ത് 24 മണിക്കൂറിനിടെ 3.79 ലക്ഷം പേർക്ക് കോവിഡ്

ജയ്പൂർ:രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് കോവിഡ് 19 സ്ഥിരീകരിച്ചു. 69 കാരനായ മുഖ്യമന്ത്രി വീട്ടു നിരീക്ഷണത്തിലാണ്. നേരത്തെ ഭാര്യക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹം സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു.

അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തന്നെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3645 പേര്‍ മരിച്ചു. 2,69,507 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 1,83,76,524 ആയി. 1,50,86,878 പേര്‍ക്കാണ് ഇതുവരെ രോഗ മുക്തി. ആകെ മരണം 2,04,832.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top