Breaking News

കൊടകര കുഴൽപ്പണ കേസ്: കവര്‍ച്ച ചെയ്യപ്പെട്ട പണം കണ്ടെടുത്തു

തൃശൂര്‍: കൊടകര കവര്‍ച്ചാ കേസില്‍ നിര്‍ണായക വഴിത്തിരിവ്. കവര്‍ച്ച ചെയ്യപ്പെട്ട പണം പൊലീസ് കണ്ടെടുത്തു. ഒമ്ബതാം പ്രതിയുടെ വീട്ടില്‍ നിന്നാണ് പണം പിടികൂടിയത്. 23 ലക്ഷം രൂപയും 3 പവന്‍ സ്വര്‍ണവാണ് കണ്ടെടുത്തത്. പണം കോടതിയില്‍ ഏല്‍പിക്കും.

25 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നായിരുന്നു ലഭിച്ച പരാതി. കോഴിക്കോട്ട് നിന്ന് എറണാകുളത്തേക്ക് പണം എത്തിക്കാനായിരുന്നു നീക്കം. പരാതിക്കാരനായ ഡ്രൈവറിന്റെ സഹായി റഷീദാണ് പണം കൊണ്ടുപോകുന്ന വിവരം ചോര്‍ത്തിയതെന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഡ്രൈവര്‍ തനിച്ചാകാതിരിക്കാനാണ് സഹായിയെയും ഒപ്പം കൂട്ടിയിരുന്നത്.

ഇയാള്‍, വാഹനം പോകുന്ന വഴി കൃത്യമായി കവര്‍ച്ചാ സംഘത്തെ അപ്പപ്പോള്‍ അറിയിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. റഷീദിനെക്കൂടാതെ മുഖ്യ പ്രതികളായ രഞ്ജിത്ത് അലി എന്നിവരും പിടിയിലാകാനുണ്ട്. ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്തവത്തില്‍ മൂന്ന് സംഘങ്ങളായിത്തിരിഞ്ഞ് അന്വേഷമം തുടരുകയാണ്. സംഭവത്തില്‍ പണം കൊടുത്തയച്ചതായി കരുതുന്ന വ്യവസായി ധര്‍മ്മരാജനെ ചോദ്യം ചെയ്തെങ്കിലും പണത്തിന്റെ സ്രോതസ്സിന്റെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top