ന്യൂഡൽഹി:സിദ്ധീഖ് കാപ്പനെ ഡൽഹിയിലേക്ക് മാറ്റാൻ സുപ്രീംകോടതി നിർദ്ദേശം. എയിംസിലേക്കോ ആർഎംഎൽ ആശുപത്രിയിലേക്ക് മാറ്റണം. കാപ്പന് അടിയന്തര ചികിത്സ നൽകണമെന്ന ഹർജിയിലാണ് നിർദ്ദേശം. ചികിത്സയ്ക്കുശേഷം ജാമ്യത്തിനായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാം.
യുപി സർക്കാരിൻറെ ആവശ്യം കോടതി തള്ളി. ഡൽഹിയിലേക്ക് മാറ്റരുത് എന്നായിരുന്നു യുപി സർക്കാരിൻറെ ആവശ്യം.