Breaking News

ഓസ്കാറിൽ പുതുചരിത്രമായി ക്ലോയ് ഷാവോ

ലോസാഞ്ചലസ്: 93-മാത് ഓസ്‌കർ പുരസ്‌കാരത്തിൽ പുതു ചരിത്രമായി ക്ലോയ് ഷാവോ . നൊമാഡ്‌ലാൻഡ് എന്ന ചിത്രത്തിലൂടെ ക്ലോയ് ഷാവോ മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. ഓസ്‌കർ നേടുന്ന രണ്ടാമത്തെ വനിതയാണ് ക്ലോയ്. ചൈനീസ് വംശജയായ ക്ലോയ് ഈ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഏഷ്യക്കാരിയാണ്.മികച്ച ചിത്രത്തിനുള്ള പുരസ്കാരവും  നൊമാഡ്‌ ലാൻഡിനാണ്. ഈ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള പുരസ്കാരവും ഫ്രാൻസസ് മക്‌ഡോർമെൻഡസ് നേടി.ദ് ഫാദർ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം ആൻറണി ഹോപ്കിൻസ് നേടി.

മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം എമെറാൾ ഫെന്നെൽ സ്വന്തമാക്കി. ഡാനിയൽ കലൂയ ആണ് മികച്ച സഹനടൻ.

മറ്റ് പുരസ്‌കാരങ്ങൾ:

മികച്ച ചിത്രം:നൊമാഡ്‌ലാൻഡ്

മികച്ച വിദേശഭാഷാ ചിത്രം- അനദർ റൗണ്ട് (ഡെന്മാർക്ക്)

മേക്കപ്പ്, കേശാലങ്കാരം- മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം

മികച്ച വസ്ത്രാലങ്കാരം-ആൻ റോത്ത് (മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം)

മികച്ച ലൈഫ് ആക്ഷൻ ഷോർട്ട് ഫിലിം- ടു ഡിസ്റ്റന്റ് സ്‌ട്രെയ്‌ഞ്ചേഴ്‌സ്

മികച്ച ശബ്ദവിന്യാസം-സൗണ്ട് ഓഫ് മെറ്റൽ

മികച്ച ആനിമേഷൻ ഹ്രസ്വ ചിത്രം-ഈഫ് എനിത്തിംഗ് ഹാപ്പെൻസ് ഐ ലവ് യു

മികച്ച ആനിമേഷൻ ചിത്രം (ഫീച്ചർ)- സോൾ

മികച്ച ഡോക്യുമെന്ററി (ഫീച്ചർ)- മൈ ഓക്‌ടോപസ് ടീച്ചർ

ലോസ് ആഞ്ചലസിലെ യൂണിയൻ സ്റ്റേഷനിലാണ് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുള്ള ചടങ്ങ്. അമേരിക്കയിലെ പുരസ്‌കാര വേദിയിലെത്താൻ കഴിയാത്തവർക്കായി യു.കെയിൽ പ്രേത്യക ഹബ് ഒരുക്കിയിട്ടുണ്ട്. 170 അതിഥികൾ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top