Latest News

ഒരുപക്ഷേ ഇത് അവസാനത്തെ സുപ്രഭാതമായിരിക്കാം’,മരിക്കുന്നതിന് മുൻപ് വനിതാ ഡോക്ടറുടെ കുറിപ്പ്

മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചു മരിച്ച ഡോക്ടറുടെ കുറിപ്പ് നൊമ്പരമാകുന്നു. സെവ്‌രി ടിബി ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. മനിഷ ജാദവ് (51) ആണ് കോവിഡ് ബാധിച്ചു മരിച്ചത്. ‘ഒരുപക്ഷേ അവസാനത്തെ സുപ്രഭാതമായിരിക്കാം. എനിക്ക് ഈ സാഹചര്യത്തിൽ നിങ്ങളെ കാണാൻ സാധിക്കില്ല. എല്ലാവരും ജാഗരൂകരാകൂ. ശരീരം മരിക്കും. എന്നാൽ ആത്മാവ് മരിക്കില്ല. ആത്മാവ് അനശ്വരമാണ്’– മനിഷ സമൂഹമാധ്യമത്തിൽ കുറിച്ചു.

കുറിപ്പ് പോസ്റ്റ് ചെയ്ത് 36 മണിക്കൂർ കഴിഞ്ഞപ്പോഴേക്കും മനിഷ മരണത്തിന് കീഴടങ്ങി. നിരവധി ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും കുറിപ്പ് പങ്കുവെച്ച് അരക്ഷിതാവസ്ഥയെക്കുറിച്ചുള്ള ആശങ്ക അറിയിച്ചു. മുംബൈയിൽ നിന്നുതന്നെയുള്ള മറ്റൊരു ഡോക്ടറുടെ വിഡിയോയും ൈവറലായിരുന്നു. ‘ഞങ്ങൾ നിസഹായരാണ്. ഇതുപോലൊരു സാഹചര്യം മുൻപ് ഉണ്ടായിട്ടില്ല. ജനങ്ങൾ പരിഭ്രാന്തിയിലാണ്’ വിഡിയോയിലൂടെ അവർ പറഞ്ഞു. രാജ്യത്തെ രോഗ വ്യാപനത്തിൽ മഹാരാഷ്ട്രയിലെ സ്ഥിതി അതിസങ്കീർണമായി തുടരുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top