Breaking News

കേന്ദ്ര വാക്സിൻ നയം തിരിച്ചടി,സംസ്ഥാനത്ത് വാക്സിൻ സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം:കേന്ദ്ര വാക്സിൻ നയം തിരിച്ചടി ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പൊതു വിപണിയിൽ നിന്ന് വാക്സിൻ വാങ്ങാവുന്ന സാമ്പത്തികസ്ഥിതി അല്ല സംസ്ഥാനത്തിൻ്റേത്. കേന്ദ്രം സംസ്ഥാനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. 50 ലക്ഷം ഡോസ് വാക്സിൻ കേരളം ആവശ്യപ്പെട്ടപ്പോൾ 5 ലക്ഷം ഡോസ് ആണ് കേന്ദ്രം തന്നത്. സംസ്ഥാനങ്ങൾക്ക്  വാക്സിൻ കേന്ദ്രം സൗജന്യമായി നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വരുന്ന ശനിയാഴ്ച സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. എന്നാൽ പരീക്ഷകൾക്ക് മാറ്റമില്ല. 20 ന് നടക്കേണ്ട ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് മാറ്റമില്ല. ശനി ഞായർ ദിവസങ്ങളിൽ അവശ്യ സർവീസുകൾ മാത്രം അനുമതി. ട്യൂഷൻ സെൻററുകൾ അടച്ച് ഇടണം. സമ്മർ ക്യാമ്പുകൾക്കും അനുമതിയില്ല. വ്യാപാരസ്ഥാപനങ്ങൾ 7 30ന് അടയ്ക്കണം. നേരത്തെ നിശ്ചയിച്ച വിവാഹം പോലുള്ള ചടങ്ങുകൾക്ക് തടസ്സമില്ല.

രണ്ടാം തരംഗത്തെ േനരിടാൻ ശക്തമായ സംവിധാനമാണ് സംസ്ഥാനം കൈക്കൊള്ളു‌ന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 11 ശതമാനത്തിൽ താഴെ ആളുകൾക്കു മാത്രമാണ് ആദ്യ തരംഗത്തിൽ കോവിഡ് ബാധിച്ചത്. വളരെ കുറഞ്ഞ മരണ നിരക്ക് നിലനിർത്താൻ സംസ്ഥാനത്തിനു സാധിച്ചു. സമഗ്രവും സുസജ്ജവുമായ സംവിധാനം സർക്കാർ ഒരുക്കിയിട്ടുണ്ട്.

 

കഴിഞ്ഞ തരംഗത്തിൽ ഡിലെ ദ പീക്ക് നയമാണ് സ്വീകരിച്ചത്. ഇപ്പോൾ ക്രഷ് ദ കർവ് ആണ് സ്വീകരിച്ചിട്ടുള്ളത്. അടിസ്ഥാനങ്ങളിലേക്ക് തിരിച്ചുപോകുക എന്നതാണ് ആദ്യ ഘട്ടം. ബ്രേക്ക് ദ ചെയിൽ കൂടുതൽ ശക്തമാക്കും. തദ്ദേശ സ്ഥാപനങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. രോഗവ്യാപനത്തിന്റം തോത് ശക്തമായിരിക്കുന്നതിനാൽ ആളുകൾ കൂട്ടം ചേരുന്നത് ഒഴിവാക്കണം. രോഗം ഉച്ഛസ്ഥായിയിലെത്തുന്നത് പരമാവധി വൈകിപ്പിച്ചു. ഇന്ത്യയിൽ ആദ്യം കോവിഡ് റിപ്പോർട്ട് ചെയ്ത സംസ്ഥാനമായിട്ടും ഇവിടെ ഏറ്റവും അവസാനമാണ് ഉച്ഛസ്ഥായിയിലെത്തിയത്. ഒന്നാം തരംഗം മറികടന്ന് രണ്ടാം ഘട്ടത്തെ േനരിടാൻ ശക്തമായ സംവിധാനം ഒരുക്കി. നമുക്കാവശ്യമായ ഓക്സിജന്റെ അളവ് 74.25 മെട്രിക് ടൺ ആണ് 212 മെട്രിക് ടൺ ഉത്പാദിപ്പിക്കുന്നു.

ഇന്ത്യയിൽ വാക്സീൻ ഒട്ടും പാഴാക്കാതെ വിതരണം ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ഒരു ദിവസം മൂന്നരലക്ഷം ആളുകൾക്ക് വാക്സീൻ നൽകാൻ സാധിക്കും. വാക്സീനുകളുടെ ദൗർലഭ്യമാണ് പ്രധാന പ്രതിസന്ധി. തക്കസമയത്ത് േകന്ദ്രത്തെ അറിയിച്ചു. പുതിയ വാക്സീൻ നയം കേരളത്തിന് ബുദ്ധിമുട്ടാണ്. നിർമാതാക്കളോട് വില കൊടുത്ത് വാങ്ങാനാണ് സംസ്ഥാനത്തോട് പറഞ്ഞിട്ടുള്ളത്. ഇത് വലിയ ബാധ്യതയുണ്ടാക്കും. 150 രൂപയ്ക്ക് കേന്ദ്രത്തിന് നൽകുന്ന കോവിഷീൽഡ് വാക്സീൻ 400 രൂപയ്ക്കാണ് സംസ്ഥാനങ്ങൾക്ക് നൽകുന്നത്. നിത്യേന 2.5 ലക്ഷം പേർക്ക് വാക്സീൻ നൽകാനായിരുന്നു ലക്ഷ്യം. എന്നാൽ സാധിച്ചില്ല. വാക്സീൻ ഉൽപാദനം വർധിപ്പിക്കണം.

നിയന്ത്രണങ്ങൾ കർക്കശമാക്കും. ഒരു താലൂക്കിൽ ഒരു സിഎഫ്എൽടിസി എങ്കിലും നിർമിക്കും. 35 % മുകളിൽ വ്യാപനമുള്ളിടത്ത് യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കും. ടാസ്ക് ഫോഴ്സ് രൂപീകരിക്കും. പ്രയാസമില്ലാതെ വാക്സീൻ എടുത്തുപോകാനുള്ള സാഹചര്യം ഒരുക്കും. വാക്സിനേഷന് എല്ലാ സ്ഥലങ്ങളിലും ഓൺലൈനിൽ ബുക്ക് ചെയ്ത് അറിയിപ്പ് ലഭിച്ചവർ മാത്രം കേന്ദ്രത്തിലെത്തുന്ന സംവിധാനം ഉണ്ടാക്കാനാണ് തീരുമാനം. ബോധവത്കരണം ശക്തിപ്പെടുത്തുന്നതിന് ക്യംപെയ്ൻ ശക്തമാക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top