ന്യൂഡൽഹി:കോവിഷീല്‍ഡ് വാക്സിന് വില പുതുക്കി നിശ്ചയിച്ചു. സംസ്ഥാന സര്‍ക്കാരിന് ഒരു ഡോസിന് 400 രൂപയ്ക്ക് കോവിഷീല്‍ഡ് വാക്സിന് നല്‍കുമെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.
സ്വകാര്യ ആശുപത്രികളില്‍ നിന്നും ഒരു ഡോസിന് 600 രൂപ ഈടാക്കുമെന്ന് കമ്ബനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കോവിഷീല്‍ഡ് വാക്സിന് സൗജന്യമാണ്. സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോസിന് 250 രൂപയാണ് ഈടാക്കുന്നത്. നിലവില്‍ 45 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്കാണ് വാക്സിന് നല്‍കുന്നത്.
സ്വകാര്യവിപണിയിലുള്ള ആഗോള വാക്സീനുകള്‍ക്ക് കോവിഷീല്‍ഡിനേക്കാള്‍ വില അധികമാണെന്നും ട്വിറ്ററില്‍ പങ്കുവച്ച പ്രസ്താവനയില്‍ പുനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനാവാല വ്യക്തമാക്കി. അമേരിക്കന്‍ വാക്സീനുകള്‍ക്ക് ഡോസൊന്നിന് 1500 രൂപയാണ് വില. റഷ്യന്‍ വാക്സീനുകള്‍ക്ക് 750 രൂപ, ചൈനീസ് നിര്‍മിത വാക്സീനുകള്‍ക്ക് 750 രൂപ എന്നിങ്ങനെയാണ് വില.
ഭാരത് ബയോടെക്കിന്റെ കൊവാക്സിന് ജനിതകമാറ്റം വന്ന വൈറസിനെ പ്രതിരോധിക്കാന്‍ ശേഷിയുണ്ടെന്നാണ് ഐസിഎംആര്‍ അറിയിച്ചത്. രാജ്യത്ത് അതീവവ്യാപനശേഷിയുള്ള B1617 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത് ആശങ്കയായിരുന്നു