കൊല്ലം: കോണ്‍വെന്റിലെ കിണറ്റില്‍ കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പാവുമ്ബ സ്വദേശിനി മേബിള്‍ ജോസഫിന്റെ മൃതദേഹമാണ് കുരീപ്പുഴ പയസ് വര്‍ക്കേഴ്സ് ഒഫ് സെന്റ് ജോസഫ് കോണ്‍വെന്റിലെ കിണറ്റില്‍ ഇന്ന് രാവിലെയോടെ കണ്ടെത്തിയത്. മേബിള്‍ ജോസഫ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് നല്കുന്ന പ്രാഥമിക വിവരം.
മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. ശാരീരിക ബുദ്ധിമുട്ട് സഹിക്കാന്‍ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നും തന്റെ മൃതദേഹം കിണറില്‍ ഉണ്ടാകുമെന്നും കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. രാവിലെ പ്രാര്‍ത്ഥനക്ക് സിസ്റ്റര്‍ മേബിള്‍ എത്താത്തതിനെതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കത്ത് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കിണറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.