Breaking News

24 മണിക്കൂറിനിടെ 2 ലക്ഷത്തിലധികം പേർക്ക് രാജ്യത്ത് രോഗം

ന്യൂഡൽഹി:രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ കൂടുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,00,739 പേര്‍ക്കാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,40,74,564 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ രോഗം മൂലം 1038 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 1,24,29,564 പേരാണ് രോഗമുക്തരായത്. രാജ്യത്ത് ഇപ്പോഴും 14,71,877 സജീവ കേസുകളുണ്ട്.

ലോകത്ത് അമേരിക്കയില്‍ മാത്രമാണ് ഒറ്റ ദിവസം രണ്ട് ലക്ഷത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top