Breaking News

മുഖ്യമന്ത്രി കോവിഡ് മുക്തനായി, പരിശോധനാ ഫലം നെഗറ്റീവ്,ഇന്ന് ആശുപത്രി വിടും

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്. ഇതോടെ മുഖ്യമന്ത്രി കോവിഡ് മുക്തനായി. മുഖ്യമന്ത്രി ഇന്ന് ആശുപത്രി വിടും. ഉച്ചകഴിഞ്ഞ് നാല് മണിയോടെ മുഖ്യമന്ത്രിയും ഭാര്യയും കൊച്ചു മകനും ആശുപത്രി വിടും.റിയാസും വീണയും മുക്തരായെങ്കിലും ഇന്ന് ആശുപത്രി വിടില്ല.

തിരഞ്ഞെടുപ്പ് ദിനത്തിലാണ് മുഖ്യമന്ത്രിയുടെ മകള്‍ വീണയ്ക്ക് രോഗം സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഏപ്രില്‍ എട്ടിനാണ് മുഖ്യമന്ത്രിക്കും രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ അദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. തുടര്‍ന്ന് നിരീക്ഷണത്തിനായി അദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ മാസം അദ്ദേഹം വാക്സിന്റെ ആദ്യ ഡോസ് എടുത്തിരുന്നു..

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top